
ഹരിപ്പാട്: അഖിലേന്ത്യാ കർഷക തൊഴിലാളിയൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന എം.കെ കൃഷ്ണന്റെ അനുസ്മരണ ദിനം കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും ഏരിയാ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും സെമിനാറും സംഘടിപ്പിച്ചു. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളും വർത്തമാന കാല വെല്ലുവിളികളും എന്ന വിഷയത്തിൽ ഹരിപ്പാട് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച സെമിനാർ യൂണിയൻ ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം സി.പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം രുഗ്മിണി രാജു, പി.എം ചന്ദ്രൻ, എം.എസ്. വി അംബിക, കെ.മോഹനൻ, വി .രാജു, പി.ഓമന എന്നിവർ സംസാരിച്ചു.