കുട്ടനാട് : കുട്ടനാട്ടിലെ കർഷകതൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടേയും സേവന വേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ ചേർന്ന കുട്ടനാട് ഐ.ആർ.സി യോഗം അലസിപിരിഞ്ഞു.
കഴിഞ്ഞ നാല് വർഷമായി നെല്ലുവില വർദ്ധിപ്പിക്കാത്തതിലും കേന്ദ്രം വർദ്ധിപ്പിച്ച കിലോയ്ക്ക് 4.32 രൂപ നിരക്കിലുള്ള തുക സംസ്ഥാന വിഹിതത്തിൽ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച്, കർഷക പ്രതിനിധിയും ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.ഗോപകുമാർ, കേരളകോൺഗ്രസ് എം പ്രതിനിധി ജോണിച്ചൻ മണലിൽ എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തിയതിനെതുടർന്നാണ് യോഗം നടന്നത്.