
അരൂർ: അരൂർ മേഖലയിൽ വിവിധ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമായി. എഴുപുന്ന 953-ാം നമ്പർ സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി അനിൽകുമാർ പതാക ഉയർത്തി സഹകരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.എം.ജയപ്രകാശ്, അനിൽ കുഴുവേലി ,കെ.ആർ. അജയകുമാർ, എൻ.കെ. സിദ്ധാർത്ഥൻ,ബാങ്ക് സെക്രട്ടറി ബെന്നി ചാക്കോ,ജ്യോതി ശിവരാമൻ കെ.ജെ.രാജീവ് എന്നിവർ നേതൃത്വം നൽകി. അരൂർ സെൻട്രൽ സഹകരണ ബാങ്ക് അങ്കണത്തിൽ പ്രസിഡന്റ് അഡ്വ.എൻ.രതീഷ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എ.ഒ.ജോയി, ഭരണസമിതി അംഗങ്ങളായ കെ.പി.ദിലീപ് കുമാർ, കവിത കണ്ണൻ, സതീശപണിക്കർ, എ.കെ.അരുൺ, അമ്പിളി സുനിൽ, സെകട്ടറി മീരാ യു. പിള്ള എന്നിവർ സംസാരിച്ചു. അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗം സി.ആർ.ആന്റണി പതാക ഉയർത്തി. ചടങ്ങിൽ ബാങ്ക് സെക്രട്ടറി ആർ.ജയശ്രീ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം അങ്കണത്തിൽ പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ പതാക ഉയർത്തി. സംഘത്തിന്റെ നേതൃത്വത്തിൽ 20 വരെ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ച നടത്തും.