s

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഭാഗവത മാസാചരണ യജ്ഞം (വ്യാസ തീർത്ഥം) ഇന്ന് മുതൽ നടക്കും. നാടകശാലയിൽ നടക്കുന്ന യജ്ഞത്തിൽ കണ്ണമംഗലം കേശവൻ നമ്പൂതിരി (മണി ), ടി.ആർ.രാജീവ്, സി.ബാലചന്ദ്രൻ അമ്പലപ്പുഴ, മാതാ ക്ഷണപ്രിയാജി മുംബയ് എന്നിവരാണ് യജ്ഞാചാര്യർ. ഇന്ന് വൈകിട്ട് 5ന് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഭദ്രദീപ പ്രകാശനം നടത്തും. ഡിസംബർ 15ന് വൈകിട്ട് സമാപന സമ്മേളന സഭ തിരുവിതാംകൂർ ദേവസ്തം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ മുഖ്യ പ്രഭാഷണം നടത്തും.