shishudinaghosham

മാന്നാർ: കുട്ടികളെ ഏറെ സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ചാച്ചാജിയുടെ ജന്മദിനത്തിൽ കുരുന്നുകൾക്ക് ഗ്രാമപഞ്ചായത്തംഗം നൽകിയ സമ്മാനം ഏറെ കൗതുകമുണർത്തി. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്താണ് തന്റെ വാർഡിലെ 79-ാം നമ്പർ അങ്കണവാടിയിലെ പതിനഞ്ചോളം കുരുന്നുകൾക്ക് , അവരുടെയും നെഹ്റുവിന്റെയും ചിത്രങ്ങളും ശിശുദിന ആശംസകളും പതിച്ച വർണ്ണാഭമായ കപ്പുകൾ സമ്മാനമായി നൽകിയത്. തങ്ങളുടെ ചിത്രങ്ങൾ നെഹ്റുവിനൊപ്പം കണ്ടതോടെ കുട്ടികളിൽ നിറഞ്ഞ കൗതുകം സന്തോഷത്തിനു വഴിമാറി. ശിശുദിന റാലി, പുഷ്പാർച്ചന, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അഭിലാഷ് തൂമ്പിനാത്ത് ഉദ്ഘാടനം ചെയ്തു. വിജയകുമാർ കണ്ണന്നൂർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.ജയശ്രീ, ആർ.എസ്.ബൈജു, ഓമന സുകുമാരൻ, ചന്ദ്രമതി, മിനി മോൾ, ജോൺ ചാക്കോ ചാലേവടക്കതിൽ, ലീല എന്നിവർ സംസാരിച്ചു.