
ആലപ്പുഴ: കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാല മംഗളോദയം അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. കുഞ്ഞുങ്ങൾക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് ചന്ദ്രവാര്യർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എൻ.ഡി.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. റോയി ശാമുവേൽ മുഖ്യ പ്രഭാഷണം നടത്തി. ഈശ്വരൻ നമ്പൂതിരി, സണ്ണി കോവിലകം, എൻ.ശശികുമാരൻപിള്ള, പി.ടി.ഗീവർഗീസ്, എം.കെ. പരമേശ്വരൻ, ജ്യോതി വേലൂർ മഠം, രജനി പ്രകാശ്, മോനിഷ മോഹൻ, ശോഭന സന്തോഷ്, ദ്രൗപതി അന്തർജനം, ശ്രീജ എന്നിവർ സംസാരിച്ചു.