കുട്ടനാട്: തൃശൂർ വിവേകോദയം എച്ച്. എസ്.എസിൽ നടന്ന അഖിലകേരള വിശ്വകർമ്മ സുവർണകാർ ധർമസംസ്ഥാപന സംഘം വാർഷിക സമ്മേളനത്തിൽ രാധാഗ്രൂപ്പ് എം.ടിയും പ്രമുഖ വ്യവസായിയുമായ കെ.ആർ.ഗോപകുമാറിനെ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എൻ.അൻസാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ കെ.കെ.സുബ്രമഹ്മണ്യൻ അദ്ധ്യക്ഷനായി. ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ ജയിംസ് വളപ്പില മുഖ്യപ്രഭാഷണം നടത്തി. ടി.ജയചന്ദ്രൻ, മനോജ് മച്ചാട്, കെ.എസ് മോഹൻ, ടി.ബി.ദിലീപ്കുമാർ , രവി ചെറുശ്ശേരി, ഇ.ബി.വിജയൻ എന്നിവർ സംസാരിച്ചു.