
ആലപ്പുഴ : മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികാചാരണം കൃഷ്ണപുരം നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നാസർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്തു മുരളി, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.പദ്മകുമാർ,മുത്തിനിതാഴ രഘുനാഥൻ,എം. നദീർ, കെ. വി. രജികുമാർ, ആർ. ജയകുമാർ,വയലിൽ സന്തോഷ്, അബ്ദുൽസലാം, ജഗദീഷ്പ്രസാദ്, കെ. രാജു, ഡാനിയൽതമ്പി, എൻ. ഗോപിനാഥ്, കെ. നിസാർ എന്നിവർ പ്രസംഗിച്ചു.