ootuparamp-school

മാന്നാർ: ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററും മാന്നാർ ഊട്ടുപറമ്പ് എം.എസ്.സി.എൽ.പി സ്കൂളും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ്‌ ചന്ദ്രലേഖയുടെ അദ്ധ്യക്ഷതയിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്റ്റട്രസ് അൽഫോൻസ സ്വാഗതം പറഞ്ഞു. മാന്നാർ കുടുംബശ്രീ സി.ഡി.എസ് കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത.പി.ജെ ശിശുദിന സന്ദേശം നൽകി. ചൈൽഡ് അഡോളസെന്റ് കൗൺസിലർ വന്ദന വിശ്വനാഥ്‌ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.