vd

മുഹമ്മ: മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാജിയിൽ സംഘടിപ്പിച്ച നെഹ്‌റു ജന്മദിനാഘോഷം

നവ്യാനുഭമായി. നേതാജി ഭവന് മുന്നിൽ മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ്‌ നേതാക്കൾ ഒന്നാകെ ചേർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ ശിശുദിന റാലിയെ മധുരം നൽകി സ്വീകരിച്ച് ആനയിച്ചു. സ്വീകരണം ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.എസ്. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശേഷം നെഹ്‌റുവിന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. നേതാജി ഭവനിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ നിർവഹിച്ചു.