മാന്നാർ: മേൽപ്പാടം മാർത്തോമ്മാ ചർച്ച് കൺവെൻഷനും 122-ാമത് ഇടവക ദിനവും 15,16,17 തീയതികളിൽ നടക്കും.ഫാ.സി.എം.ജോർജ് തലവടി, ഫാ.ജോസഫ് കെ.ജോർജ്, ഫാ.സിബു പള്ളിച്ചിറ എന്നിവർ വിവിധ ദിവസങ്ങളിൽ സുവിശേഷ പ്രസംഗം നടത്തും. 17 ന് നടക്കുന്ന ഇടവക ദിനാഘോഷം ഡോ.സി.എം വർഗീസ് (ശാന്തിപുരം) ഉദ്‌ഘാടനം ചെയ്യും. ഇടവക വികാരി ഫാ.കെ.എം.ജോൺസൺ അദ്ധ്യക്ഷത വഹിക്കും.