ആലപ്പുഴ: കോൺഫെഡറേഷൻ ഒഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ്വ ) ഭാരവാഹികൾ വർദ്ധിച്ചു വരുന്ന മോഷണകേസിനും മദ്യ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രന് നിവേദനം നൽകി. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും റെസിഡന്റ് സ് അസോസിയേഷനുകളുടെ ലിസ്റ്റ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. കോർവ്വ സംസ്ഥാന ട്രഷറർ സൗമ്യരാജ്, ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മിനി വേണുഗോപാൽ, മഞ്ജു.ജെ.പിള്ള, റിയാസ് ഇസ്മയിൽ, റിയാസ് പുലരി എന്നിവർ സംഘത്തിലുണ്ടായിരുന്നു