sf

മുഹമ്മ: മുഹമ്മ സിഎംഎസ് എൽ പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം വർണ്ണാഭമായി. ചാച്ചാജിയുടെ വേഷം അണിഞ്ഞ് കുഞ്ഞുങ്ങൾ വർണ്ണ കുടകളും ബലൂണുകളും സൂര്യകാന്തി പൂക്കളും ഒക്കെയായി മുഹമ്മ ജംഗ്ഷനിലേക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ശിശുദിന റാലി നടത്തി. ഹെഡ്മാസ്റ്റർ ജോൺ തോമസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു .കുട്ടികൾക്ക് മുഹമ്മയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ മധുര പലഹാരങ്ങൾ നൽകി. സ്കൂളിൽ തിരിച്ചെത്തിയതിനു ശേഷം നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എൽ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോൺ തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഷെർലി എൻ.എം നന്ദിയും പറഞ്ഞു.