
മുഹമ്മ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിതസഭ കായിപ്പുറം ആസാദ് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്നു. പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. ടി. റെജി അധ്യക്ഷത വഹിച്ചു. വി.ഇ.ഒ കെ.പി.അനീഷ് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹരിത സഭ കോർഡിനേറ്റർ വിപിന ചന്ദ്രൻ നേതൃത്വം നൽകി. നസീമ ,വിനോമ രാജു,കുഞ്ഞുമോൾ ഷാനവാസ്, ഷെജിമോൾ സജീവ്, ആവണി കെ.എ,പഞ്ചായത്ത് സെക്രട്ടറി എം. പി. മഹിധരൻ എന്നിവർ സംസാരിച്ചു.