
ഹരിപ്പാട് : ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു . ചിങ്ങോലി ആയിക്കാട്ട് മുറിയിൽ അരുണോദയം വീട്ടിൽ പ്രജിത്താണ് (40) അറസ്റ്റിലായത്.ചൈൽഡ് ലൈനിന്റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. കരിയിലക്കുളങ്ങര എസ്.എച്ച്. ഒ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.