photo

ചേർത്തല:സ്‌കൂൾ ബസിന്റെ പിൻചക്രങ്ങൾ ഓട്ടത്തിനിടയിൽ ഊരിതെറിച്ചു.ശിശുദിനത്തിൽ വൈകിട്ട് നാലരയോടെ തണ്ണീർമുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലായിരുന്നു അപകടം.നിറയെ കുട്ടികളുമായുള്ള യാത്രയിലായിരുന്നു അപകടം.പട്ടണക്കാട് സെന്റ് ജോസഫ്സ് പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് കുരുക്കിലായത്. അപകടത്തെ തുടർന്ന് ബണ്ട് പാലത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.സ്‌കൂളിൽ നിന്നും കുട്ടികളെ ആക്കാൻ വൈക്കത്തേക്ക് പോകുകയായിരുന്നു ബസ്. ബസിനുണ്ടാകുന്ന സ്വാഭാവികമായ തകരാറായിരുന്നെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.