എരമല്ലൂർ: ആലപ്പുഴ ജില്ലയിലെ എഴുപുന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ രജതജൂബിലി വർഷത്തോടനുബന്ധിച്ച് ഇന്ന് ശബരിമല സന്നിധാനത്ത് മണികണ്ഠൻ ഓഡിറ്റോറിയത്തിൽ, പ്രതിമാസ പരിപാടിയുടെ ഭാഗമായി "നാരായണീയവും ദ്വാരക ഭജൻസും" നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഭദ്രദീപം പ്രകാശനം നിർവ്വഹിച്ച് ഉദ്ഘാടനം ചെയ്യും.ശബരിമലതന്ത്രി കണ്ഠരര് രാജീവരര് അനുഗ്രഹപ്രഭാഷണം നടത്തും. രജതജൂബിലിയുടെ ഭാഗമായി എഴുപുന്നയിലെ പ്രമുഖ കുടുംബം സൗജന്യമായി ട്രസ്റ്റിന് നൽകുന്ന 93 സെന്റ് വസ്തുവിൽ മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന അമ്മമാർക്ക് തലചായ്ക്കാൻ ഒരിടം എന്ന അമ്മ വീട് പദ്ധതി കേന്ദ്ര -സംസ്ഥാന സർക്കാരിന്റെയും സമൂഹത്തിന്റെയും സഹകരണത്തോടെ പൂർത്തിയാക്കുമെന്ന് സെക്രട്ടറി സി.എ.പുരുഷോത്തമൻ അറിയിച്ചു.