
അമ്പലപ്പുഴ: അപകടത്തിൽ മരിച്ച മത്സ്യഅനുബന്ധ തൊഴിലാളിയുടെ കുടുംബത്തിന് സഹായധനം കൈമാറി. പുന്തല പുത്തൻപറമ്പിൽ മഞ്ജുഷയുടെ കുടുംബത്തിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അനുവദിച്ച പത്തുലക്ഷം രൂപ എച്ച്. സലാം എം .എൽ. എ കൈമാറിയത്. കക്കാഇറച്ചി വില്പനക്കാരിയായിരുന്ന മഞ്ജുഷ ജോലി കഴിഞ്ഞ് ജനുവരി 27 ന് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം. പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എ .എസ് .സുദർശനൻ, വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രിയ അജേഷ്, അഡ്വ. വി. എസ്. ജിനുരാജ്, കെ. രാജീവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. വേണു ലാൽ, ആർ .ഉണ്ണി, ഫിഷറീസ് ഓഫീസർ ത്രേസ്യാമ്മ തോമസ് എന്നിവർ പങ്കെടുത്തു.