അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ വികസന സമിതിയിലെ കെ.സി.വേണുഗോപാൽ എം.പിയുടെ പ്രതിനിധി യു .എം. കബീർ ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി.

ഡി.എച്ച്.എസ് ന്റെ കീഴിലുള്ള ഡോ. ഗോപു മാത്രമാണ് നിലവിൽ ഈ വിഭാഗത്തിൽ ചികിത്സിക്കാനുള്ളത്. അദ്ദേഹത്തിന്റെ കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു. 2018 മുതൽ ഡോ. ഗോപു ഡെപ്യൂട്ടേഷനിലാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്.ആഴ്ച്ചയിൽ ഒരുദിവസം മാത്രമാണ് ഗാസ്ട്രോ ഒ. പി പ്രവർത്തിക്കുന്നത്.