പൂച്ചാക്കൽ: വേമ്പനാട്ട് കായലിൽ ഹോട്ടൽ മാലിന്യം തള്ളിയ റസ്റ്റോറന്റിന് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തി.വടക്കുംകര ചൂളക്കടവിൽ ബൈക്കിലെത്തിച്ച ഭക്ഷ്യമാലിന്യങ്ങൾ ഹോട്ടൽ ജീവനക്കാർ തള്ളുന്നത് പരിസരവാസികൾ കണ്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ജീവനക്കാർ നേരിട്ട് പരിശോധന നടത്തുകയും വടക്കുംകരയിൽ ജിമ്മിച്ചന്റെ ലൈസൻസിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിന് നോട്ടീസ് നൽകുകയും ചെയ്തു. ജലാശയങ്ങളിലും പൊതു ഇടങ്ങളിലും മാലിന്യം തള്ളുന്നത് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ടി.എസ്.സുധീഷ് അറിയിച്ചു.