ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് എച്ച്.എസ്.എസിൽ വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ് പത്തനംതിട്ട ജില്ലയിലെ വിദ്യാർഥികൾക്ക് മൽസരപങ്കാളിത്ത കാർഡ് വിതരണം ചെയ്ത് രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്തു.14 ജില്ലകൾക്കായി ഏഴ് കൗണ്ടറുകളാണ് സജ്ജമാക്കിയിട്ടുള്ളത്.