de

ആലപ്പുഴ: ''തടസ്സങ്ങൾ തകർക്കുക, വിടവുകൾ നികത്തുക'' എന്ന സന്ദേശവുമായി ലോക പ്രമേഹദിനം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആചരിച്ചു. വനിത-ശിശു ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഇൻസുലിൻ ചികിത്സയെക്കുറിച്ച് ഡോ.ലീന, പ്രമേഹ നേത്രരോഗം എന്ന വിഷയത്തിൽ ഡോ.നവജീവൻ, പ്രമേഹവും അസ്ഥിരോഗവും എന്ന വിഷത്തിൽ ഡോ.അരുൺ, പ്രമേഹവും ക്ഷയവും എന്ന വിഷയത്തിൽ ഡോ.കെ.വേണുഗോപാൽ എന്നിവർ ക്ലാസുകൾ നയിച്ചു. ആർ.എം.ഒ ഡോ.എം.ആഷ, എ.ആർ.എം.ഒ ഡോ. സി.പി. പ്രിയദർശൻ എന്നിവർ സംസാരിച്ചു.