ചേർത്തല: കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിൽ പൊങ്കാലയും നാരീപൂജയും ഇന്ന് നടക്കും. വൈകിട്ട് 7ന് നടക്കുന്ന നാരീപൂജയിൽ സാഹിത്യകാരി പ്രൊഫ.ഡോ.വിമലാ മേനാേൻ പൂജിതയാകും.തുടർന്ന് കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്.രാജേശ്വരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. ചടങ്ങുകൾക്ക് തന്ത്രി ജിതിൻ ഗോപാൽ,മേൽശാന്തിമാരായ പി.കെ.ചന്ദ്രദാസ്,ഗോപൻ എന്നിവർ നേതൃത്വം നൽകും.