മാന്നാർ: ഇരമത്തൂർ പാട്ടമ്പലം ആദിച്ചവട്ടം സൂര്യക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും. പ്രയാർ നന്ദകുമാർ യജ്ഞാചാര്യനും പുതിയവിള കെ.പി വർമ്മ, ഉമ്പർനാട് മോഹനൻപിള്ള എന്നിവർ യജ്ഞപൗരാണികരുമായിരിക്കും. ക്ഷേത്ര മേൽശാന്തി കുട്ടംപേരൂർ ഹോരക്കാട്ടില്ലം വിഷ്ണുനമ്പൂതിരി ക്ഷേത്ര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ഇന്ന് രാവിലെ 7ന് ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം സുരേഷ്‌കുമാർ ഭട്ടതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 5ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, 7 മുതൽ ഭാഗവത പാരായണവും ഉച്ചക്ക് 12.30 ന് അന്നദാനവും നടക്കും. 20 ന് രാവിലെ 11.30ന് രുഗ്മിണീ സ്വയംവരം, വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ.22 ന് ഉച്ചക്ക് 12.30 ന് സമൂഹസദ്യ, വൈകിട്ട് 3ന് അവഭ്യഥസ്‌നാന ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഇരമത്തൂർ മഹാദേവ ക്ഷേത്രക്കുളത്തിൽ ആറാട്ട് നടത്തി യജ്ഞശാലയിൽ എത്തിച്ചേരും.