vb

ഹരിപ്പാട്: 71-ാം മത് അഖിലേന്ത്യ സഹകരണ വരാഘോഷത്തോടെനുബന്ധിച്ച് കുമാരപുരം സർവീസ് സഹകരണ ബാങ്ക് 1449 -ാം നമ്പരിന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുസമ്മേളനവും സെമിനാറും കേരള ബാങ്ക് മുൻ ഡയറക്ടർ ബോർഡ്‌ മെമ്പർ എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ വി. ബെന്നികുമാർ അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു. കാർത്തികപ്പള്ളി സർക്കിൾ യൂണിയൻ ചെയർമാൻ എസ്.നാസിം മുഖ്യ പ്രഭാഷണം നടത്തി. ഷാജി ജനാർദ്ദനൻ പ്രബന്ധം അവതരിപ്പിച്ചു. താലൂക്കിലെ വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എ.കെ.രാജൻ, പി.മുരളീധരകുറുപ്പ്, ജിസി.സി.ഡി, ബാഹുലേയൻ, ശ്രീകുമാർ, കാർത്തികപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജി. ബാബുരാജ്, കാർത്തികപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ സി.സി.ഷാജി, അരുൺ ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കെ.സി. ഇ.യു ഹരിപ്പാട് ഏരിയ സെക്രട്ടറി പി. ജി.ഗിരീഷ് നന്ദി പറഞ്ഞു.