ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 270-ാം നമ്പർ പേരൂർകാരാഴ്മ ശാഖാ ഗുരുക്ഷേത്രത്തിൽ വൃശ്ചികചിറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വിശ്ചികം ഒന്നിന് ആരംഭിക്കുന്ന ചിറപ്പ് മഹോത്സവം 12 ന് സമാപിക്കും.

എല്ലാ ദിവസവും രാവിലെ 7 ന് ഗണപതി ഹോമം,8 ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം, വൈകിട്ട് 7 ന് നാമച്ചിറപ്പ് എന്നിവ ഉണ്ടായിരിക്കും. സമാപന ദിനമായ 12ന് വൈകിട്ട് 6ന് പന്ത്രണ്ട് വിളക്ക് ദീപക്കാഴ്ചയും, 7ന് മൂകാംബിക സംഗീത കലാക്ഷേത്രം അവതരിപ്പിക്കുന്ന ഈശ്വരനാമഘോഷവും ഉണ്ടാകും. ഡിസംബർ 13 ന് തൃക്കാർത്തിക ദിനത്തിൽ വൈകിട്ട് 6 മുതൽ തൃക്കാർത്തികവിളക്ക് ദീപക്കാഴ്ചയും, 7ന് ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന ഈശ്വരനാമഘോഷവും ഉണ്ടായിരിക്കും.