photo

ചാരുംമൂട്: ശിശുദിനത്തിൽ കുരുന്നുകൾക്ക് ആശംസകൾ നേരാൻ പാട്ടുപാടിയും മിഠായികൾ നൽകിയും എൻ.എസ്.എസ് വാളന്റിയേഴ്സ്. താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വാളന്റിയേഴ്സാണ് ചത്തിയറ ഗവ.എൽ.പി.എസിൽ എത്തി കുരുന്നുകൾക്ക് ആശംസകൾ അർപ്പിച്ചത്. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാറിനും അദ്ധ്യാപകർക്കുമൊപ്പമാണ് വിദ്യാർത്ഥികൾ എത്തിയത്. എൽ.പി.എസ് പ്രഥമാദ്ധ്യാപിക ടി.ജെ.സാജിദ ,എസ്.എം.സി ചെയർമാൻ ജെ.അബ്ദുൽ റഫീക്ക്, വൈസ് ചെയർമാൻ അനീഷ് മോൻ സ്റ്റാഫ് സെക്രട്ടറി അശ്വതി സനൽ തുടങ്ങിയവർ വിദ്യാർത്ഥി സംഘത്തെ സ്വീകരിച്ചു.