അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഭക്തർക്ക് താമസിക്കുന്നതിനായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവികസന ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വാസുദേവം ആദ്ധ്യാത്മിക കേന്ദ്രത്തോട് ചേർന്ന് നിർമ്മിക്കുന്ന ശ്രീ വാസുദേവം ഗസ്റ്റ് ഹൗസിന്റെ ശിലാസ്ഥാപനം 18 ന് രാവിലെ 11.36 നും 12.16നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് ടി.കെ.ഹരികുമാർ താമത്ത് ശിലാസ്ഥാപന കർമ്മം നിർവഹിക്കും.