pinarayi-vijayan

ചേർത്തല: പ്രധാനമന്ത്രി മോദിയെ വെല്ലുന്ന അമേരിക്കൻ പ്രീണനമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടുത്ത അമേരിക്കൻ പ്രീണന നയമാണ് രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിൽ നിന്ന് വ്യക്തമായത്. വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ വിവേചന പൂർവമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആരുടെയും സഹായമില്ലെങ്കിലും വയനാട് ദുരന്തമേഖലയിലുള്ളവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. ഇനിയൊരു പ്രകൃതി ദുരന്തവും ബാധിക്കാത്ത തരത്തിൽ ടൗൺഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

എൽ.ഡി.എഫിനും സർക്കാരിനുമെതിരെ നട്ടാൽ കിളിർക്കാത്ത നുണകളാണ് ചില വിവാദ പണ്ഡിതന്മാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, മുൻ മന്ത്രി തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജി.വേണുഗോപാൽ, കെ.പ്രസാദ്, എ.എം.ആരിഫ്,ടി.കെ.ദേവകുമാർ, എസ്.രാധാകൃഷ്ണൻ,പ്രഭ മധു, വി.ജി.മോഹനൻ എന്നിവർ സംസാരിച്ചു.