ഹരിപ്പാട്: ആറാട്ടുപ്പുഴയിൽ രണ്ട് മാസമായി വില്ലേജ് ഓഫീസർ ഇല്ലാതെ ദൈനദിനം അനവധി ആവശ്യങ്ങളുമായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങി നടന്നു ജനങ്ങൾ വലയുന്നതിൽ പ്രതിഷേധിച്ച് ആറാട്ടുപുഴ പഞ്ചായത്ത്‌ കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി വില്ലേജ് ഓഫീസ് ഉപരോധിച്ചു .ജനകീയ വിഷയങ്ങൾ സമയ ബെന്ധിതമായി തീർപ്പാക്കി പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പ് വരുത്തണമെന്നും കയ്യേറ്റങ്ങൾക്ക് സുരക്ഷിതത്വം നൽകാതെ നീതിയും നിയമവും നടപ്പിൽ വരുത്തണമെന്ന് കോൺഗ്രസ്‌ പാർലിമെന്ററി പാർട്ടി ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ചില്ലെങ്കിൽ കടുത്ത സമര പരിപാടി ഏറ്റെടുക്കുമെന്ന് ലീഡർ ടി.പി.അനിൽകുമാർ പറഞ്ഞു. പൊലീസ് എത്തി സമരക്കാരെ ഒഴിവാക്കി . മെമ്പർമാരായ ബിനു പൊന്നൻ, മൈമുനത്ത്, ഫഹദ്, ജയ, പ്രസാദ്, പ്രസീത, സുധീർ, ഹിമ ഭാസി എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.