ആലപ്പുഴ : സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ആദ്യ ദിനത്തിൽ 47 പോയിന്റുമായി തിരുവനന്തപുരം ജില്ല മുന്നിലെത്തി. 42 പോയിന്റുമായി തൃശൂരും കണ്ണൂരും രണ്ടാംസ്ഥാനത്തും 41 പോയിന്റുമായി പാലക്കാടും കോട്ടയവും മൂന്നാമതുമാണ്. ക്വിസ് മത്സരങ്ങൾ മാത്രമാണ് ഒന്നാം ദിവസത്തിലുണ്ടായിരുന്നത്. സ്കൂളുകളിൽ 13 പോയിന്റുമായി തിരുവനന്തപുരം മടവൂർ എൻ.എസ്.എസ് എച്ച്.എസും വയനാട് നടവയൽ സെന്റ് തോമസ് എച്ച്,എസുമാണ് മുന്നിൽ.