
മാന്നാർ: ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ഗ്രാമസഭകളുടെ ഉദ്ഘാടനം പന്ത്രണ്ടാം വാർഡിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ് നിർവഹിച്ചു. വാർഡ് മെമ്പർ അജിത്ത് പഴവുർ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ദേവിക പദ്ധതി വിശദീകരണം നടത്തി. രാധ ഗോപി, രതി.ആർ, രേണുക, രവീന്ദ്രനാഥൻ നായർ, തോമസ് കുംമ്പുംപുഴയത്ത്, വി.ജെ രാജു, മുരുളീധരൻനായർ പ്രണവം തുടങ്ങിയവർ സംസാരിച്ചു. 24 ന് ഗ്രാമസഭകൾ സമാപിക്കും.