അമ്പലപ്പുഴ : മകളെ കെട്ടിപിടിച്ചെന്ന മാതാവിന്റെ പരാതിയിൽ പിതാവിനെ കോടതി വെറുതെ വിട്ടു. കാക്കാഴം സ്വദേശി അഭിലാഷിനെയാണ് ഹരിപ്പാട് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ഹരീഷ് ജി. വെറുതെവിട്ടത്. അഭിലാഷും ഭാര്യയും 2016 മുതൽ പിണങ്ങി കഴിയുകയായിരുന്നു. തുടർന്ന് കുടുബവീട്ടിൽ നിർത്തി അഭിലാഷ് മകളെ പഠിപ്പിച്ചു. എന്നാൽ ഇവിടെ വെച്ച് ലൈംഗികച്ചുവയോടെ കെട്ടിപിടിച്ചെന്നാണ് ഭാര്യയും ബന്ധുക്കളും അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. അഭിലാഷിനോടുള്ള വൈരാഗ്യം മൂലം കേസ് കെട്ടിച്ചമച്ചതാണെന്നു കോടതി വിലയിരുത്തി. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ ആർ.രാജേന്ദ്ര പ്രസാദ്, എസ്.വിമി , ജി.സുനിത , അഞ്ജലി ഹരിപ്പാട് എന്നിവർ ഹാജരായി.