മാവേലിക്കര : പാറപ്പുറത്ത് സൗഹൃദ വേദി, കാർബൺ ബ്ലെയ്‌സ് ഫിലിം സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാഹിത്യകാരൻ പാറപ്പുറത്തിന്റെ ജന്മശതാബ്‌ദി ആഘോഷ അനുസ്‌മരണ സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റവ.ഡോ.മാത്യു ഡാനിയേൽ അധ്യക്ഷനായി. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, സംവിധായകൻ മധുപാൽ, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, പഞ്ചായത്തംഗങ്ങളായ ഗോകുൽ രംഗൻ, കോശി എം. കോശി, നൂറനാട് പഞ്ചായത്തംഗം കെ.കെ.അനൂപ്, തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര, കാർബൺ ബ്ലെയ്‌സ് പ്രസിഡൻ്റ് ജേക്കബ് ഉമ്മൻ, സന്തോഷ് പാറപ്പുറത്ത്, സാം പാറപ്പുറത്ത്, നിരഞ്ജന ബിമൽ തുടങ്ങിയവർ സംസാരിച്ചു.