മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫലവൃക്ഷ ഉദ്യാനനിർമാണത്തിന്റെയും കാർഷിക സെമിനാറിന്റെയും ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. കാർഷിക സെമിനാറിൽ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ലേഖ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി കമ്മിറ്റി ചെയർമാൻ ഫാ.കെ.എം.വർഗീസ് കളീക്കൽ അദ്ധ്യക്ഷനായി. യോഗത്തിൽ പഞ്ചായത്തംഗം എസ്.ശ്രീകല, സഹവികാരി ഫാ.സന്തോഷ് വി.ജോർജ്, ഫാ.ഗീവർഗീസ് പൊന്നോല, ഫാ.കെ.പി.വർഗീസ്, ജനറൽ കൺവീനർ ജോൺ കെ.മാത്യു, പള്ളി ട്രസ്റ്റി റോയി തങ്കച്ചൻ, സെക്രട്ടറി പി.എസ്.ബാബു, ജോയിന്റ് കൺവീനർമാരായ അലക്സ് മാത്യു, സക്കറിയ പി.അലക്സ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു ചെട്ടികുളങ്ങര, പബ്ലിസിറ്റി കൺവീനർ ഡോ.വർഗീസ് പോത്തൻ, ജൂബിലി കമ്മിറ്റി ഭാരവാഹികളായ ജോൺ കുര്യൻ, കെ.വർഗീസ്, മാത്യു ജോർജ്, ജോൺ അയ്പ്, ബസാം ജോയി, ഡോ.ജേക്കബ് ജോർജ്, വർഗീസ് എം.നെല്ലിത്തറ, ഡാനിയേൽ ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിനു എം.മാത്യു, ഷൈനി തോമസ് തുടങ്ങിയവർ സംസാരിച്ചു.