
മാവേലിക്കര: ആലപ്പുഴ ജില്ലാ സഹകരണ പ്രിന്റിംഗ് സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകിയ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി മുരളി തഴക്കര (പ്രസിഡന്റ്), സി.വി.മനോഹരൻ (വൈസ് പ്രസിഡന്റ്), കെ.എം.അബ്ദുൽ റഷീദ്, എച്ച്.സുബൈർ, വി.ടി.ജയപ്പൻ, ബി.വിശ്വനാഥൻ, വി.ബെന്നികുമാർ, എൻ.മോഹനൻ, മീനാമ്മ, ഗീത മുരളി, സി.എ .ആതിര എന്നിവരെ തിരഞ്ഞെടുത്തു.