അമ്പലപ്പുഴ: വയനാട്ടിൽ സംഭവിച്ച ദേശീയ ദുരന്തത്തിൽ കേന്ദ്രസർക്കാർ അവലംബിക്കുന്ന നിഷേധാന്മക നിലപാടിൽ കേരള സംസ്ഥാന നെൽ നാളികേര കർഷക ഫെഡറേഷൻ കേന്ദ്രകമ്മിറ്റി യോഗം പ്രതിഷേധിച്ചു. പത്തൊമ്പതാം തീയതി വയനാട് ജില്ല ഹർത്താൽ ആചരിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കർഷക ഫെഡറേഷന്റെ അഭിമുഖ്യത്തിൽ പ്രതിഷേധ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു . അമ്പലപ്പുഴയിൽ ചേർന്ന ഫെഡറേഷൻ നേതൃയോഗത്തിൽ ജോമോൻ കുമരകം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. എം.ഇ.ഉത്തമക്കുറുപ്പ് , ഹക്കീം മുഹമ്മദ് രാജാ , ജോസ് റ്റി. പോണിച്ചിറ , തോമസ് ജോൺ, ടോം ജോസഫ് ചമ്പക്കുളം , ജോർജ് തോമസ് ചേർത്തല , ജോ നെടുങ്ങാട് നെടുമുടി , രാജൻ മേപ്രാൽ , ചാക്കോ മത്തായി മേൽപ്പാടം , ജെയിംസ് ജോസഫ് പത്തനംതിട്ട , റോയി ഫെർണാണ്ടസ് പരവൂർ , ഫ്രാൻസി ലോനപ്പൻ കുന്നംകുളം എന്നിവർ സംസാരിച്ചു.