
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് കുടുംബ സംഗമം നടത്തി. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. വേണു നാഥൻ അദ്ധ്യക്ഷനായി . ലെയ്സൺ ഓഫീസർ കെ. ഭാസി പ്രതിഭകളെ ആദരിച്ചു.ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ് കലാപരിപാടിയിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എൻ. രാജപ്പൻ പിള്ള, എൽ. ശാന്തകുമാരിയമ്മ , കെ.പി .രാജമ്മ , പി.കെ. വിജയമ്മ , വസന്തകുമാർ, ആ നിമ്മ.ടി. തോമസ് തുടങ്ങിയവർ സംസാരിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ പ്രൊഫ.എൻ .ഗോപിനാഥൻ പിള്ളയാണ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത്. സാംസ്കാരിക വേദി കൺവീനർ ബി.സജീവ് അദ്ധ്യക്ഷനായി.