thanal-bhavanam

ബുധനൂർ: സെന്റ് ഏലിയാസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര യുവജന പ്രസ്ഥാനത്തിന്റെ നവതിയോട് അനുബന്ധിച്ച് നടത്തിയ തണൽ ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ കൂദാശ കർമ്മം ഇന്ന് രാവിലെ 11.30 ന് നടക്കും. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് കൂദാശ കർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഇടവകവികാരി ഫാ.ജിയോ എം.സോളമന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ഡോ.മാത്യൂസ് മാർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും. ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഷിജി കോശി, ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശി, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.തോമസ് കടവിൽ, കേന്ദ്ര എക്സിക്യുട്ടീവ് സമിതിഅംഗം റോബിൻജോ വർഗീസ്, ഡിസ്ട്രിക് ഓർഗനൈസർ റിനു തോമസ്, സിബി കെ.സജി, അജു വർഗീസ്, ജോഫിൻ എം.സി എന്നിവർ സംസാരിക്കും. ബിരിയാണി ചലഞ്ച്, ദശാംശ പദ്ധതി, കൂപ്പൺ കളക്ഷൻ തുടങ്ങി വിവിധ പദ്ധതികളിലൂടെ സ്വരൂപിച്ച ഏകദേശം 9 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഭവന നിർമാണം പൂർത്തീകരിച്ചതെന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസഫ്.കെ , സെക്രട്ടറി റിജോമോൻ രാജു എന്നിവർ പറഞ്ഞു.