ph

കായംകുളം: കണ്ണൂരിൽ നാടകസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച നടികളായ മുതുകുളം തെക്ക് ഹരിശ്രീ ഭവനിൽ അഞ്ജലിക്കും(32) ഓച്ചിറ വലിയകുളങ്ങര കലാമന്ദിറിൽ വാടകയ്ക്ക് താമസിക്കുന്ന ജെസി മോഹനും(52) കലാപ്രവർത്തകർ കണ്ണീരോടെ വിട നൽകി. കായംകുളം കെ.പി.എ.സിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ അന്തിമോമചാരം അർപ്പിച്ചു. ഇരുവരുടെയും കുടുബങ്ങൾക്ക് സാംസ്കാരിക വകുപ്പിന്റെ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, അഞ്ജലിയെ വീട്ടുവളപ്പിലും ജെസിയെ കൊല്ലം മുളങ്കാടകം ശ്മശാനത്തിലും സംസ്കരിച്ചു. മൂന്നരവയസുള്ള മകൻ ഡ്രോൺ അഞ്ജലിയുടെ ചിതയ്ക്ക് തീകൊളുത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് കായംകുളം ദേവ കമ്മ്യൂണിക്കേഷന്റെ വാഹനം അപകടത്തിൽപ്പെട്ടത്.