കായംകുളം: 71-ാം മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കാർത്തികപ്പള്ളി താലൂക്ക് തല ഉദ്ഘാടനം കണ്ടല്ലൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ യു.പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. അഡ്വ.കെ.ഗോപിനാഥനെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ബിജു ഈരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ജനസേവന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി നിർവഹിച്ചു. കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. നസീം മുഖ്യപ്രഭാഷണം നടത്തി. കാർത്തികപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ജി.ബാബുരാജ് സഹകരണ സന്ദേശം നൽകി.