
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് എൽ.പി സ്കൂളിൽ ശിശുദിനാഘോഷവും അനുമോദന സമ്മേളനവും നടത്തി.സ്കൂൾ മാനേജർ ബിനീഷ് ബോയ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ദീപപ്രസാദ് അദ്ധ്യക്ഷയായി.ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.കിഷോർ കുമാർ, സെക്രട്ടറി പി.റ്റി.സുമിത്രൻ എന്നിവർ ശാസ്ത്രമേളയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.കലേഷ്, സുമേഷ് തുടക്കിയവർ സംസാരിച്ചു.എച്ച്.എം ജെ.എം. മിനിമോൾ സ്വാഗതവും ഉഷാകുമാരി നന്ദിയും പറഞ്ഞു.