കായംകുളം: നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവം ഡിസംബർ 14 ന് നടക്കും. ഇതിനായി സംഘാടകസമിതി രൂപീകരിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മന്ത്രി സജി ചെറിയാൻ,മന്ത്രി പി.പ്രസാദ് , കെ.സി.വേണുഗോപാൽ എം.പി എന്നിവരെ രക്ഷാധികാരികളായും, യു.പ്രതിഭ എം.എൽ.എ ചെയർപേഴ്സൺ, വർക്കിംഗ് ചെയർപേഴ്സൺ നഗരസഭഅധ്യക്ഷ പി.ശശികല, ജനറൽ കൺവീനർ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. യോഗത്തിൽ യു.പ്രതിഭ എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ പി.ശശികല, മുതുകുളം ഭരണിക്കാവ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അംബുജാക്ഷി, രജനി, ഇന്ദിരാദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.പവനനാഥൻ,കെ.ദീപ, എൽ.ഉഷ, സി.സുധാകര കുറുപ്പ്, ടെക്കനിക്കൽ കമ്മിറ്റി അംഗം സി.കെ സദാശിവൻ എന്നിവർ പങ്കെടുത്തു.