
തുറവൂർ : പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ വൃശ്ചിക പുലരിയിൽ ദേവസ്വം വകയായി പൊങ്കാലയും വൈകിട്ട് തടി വഴിപാട് സമർപ്പണവും നടന്നു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്ന് ഭഗവതി ബാലാലയത്തിൽ കുടികൊള്ളുന്നതിനാൽ ഈ വർഷം വ്യക്തിഗത പൊങ്കാല ഉണ്ടായിരുന്നില്ല. പൊങ്കാലയ്ക്കാവശ്യമായ ദ്രവ്യങ്ങൾ ഭക്തർ ദേവി നടയിൽ സമർപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി മുഖ്യകാർമികനായി. ദേവസ്വം പ്രസിഡൻറ് തിരുമല വാസുദേവൻ പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു. സെക്രട്ടറി എൻ.പി .പ്രകാശൻ, വൈസ് പ്രസിഡന്റ് കെ.കെ.സജീവൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.