
എരമല്ലൂർ : ശൈഖ് അസ്സയ്യിദ് അഹമ്മദുൽ കബീർ രിഫാഈ ആണ്ട് നേർച്ചയ്ക്കും റാത്തിഫ് വാർഷികത്തിനും എരമല്ലൂർ രിഫാഈൽ തുടക്കമായി . സമ്മേളനം മഹൽ ഖത്തീബ് കെ.എ. അബ്ദുൽ ലത്തിഫ് സഖാഫി ഉദ്ഘാടനം ചെയ്തു. അരൂർ മഹൽ ചീഫ് ഇമാം സയ്യിദ് യാസിൻ തങ്ങൾ അൽ ഹൈദ്രൂസി കാസർകോട് മുഖ്യപ്രഭാഷണം നടത്തി. മഹൽ പ്രസിഡന്റ് സജു മക്കാർ അദ്ധ്യക്ഷത വഹിച്ചു. മഹൽ സെക്രട്ടറി അഡ്വ.പി.എം. മനാഫ്, എ.ഇ.നവാസ് എന്നിവർ സംസാരിച്ചു.