ചേർത്തല:മരുത്തോർവട്ടത്ത് കെ.വി.എം പബ്ലിക് സ്‌കൂളിന്റെ ആധുനിക സൗകര്യങ്ങളോടു കൂടി ആരംഭിക്കുന്ന പുതിയ സംരംഭം 'ജൂനിയർ വിംഗ് ഫസ്റ്റ് ഫ്രണ്ട്സിന്റെ ' ഉദ്ഘാടനം 20ന് നടക്കുമെന്ന് കെ.വി.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. ഇ.കെ. വിഷ്ണു നമ്പൂതിരി, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.മഞ്ജുള നായർ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എ.രാജലക്ഷ്മി,അദ്ധ്യാപിക ദേവിക സ്വാമിനാഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20ന് രാവിലെ 9.30ന് ഗാനരചയിതാവ് വയലാർ ശരത്ച്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. കെ.വി.എം ട്രസ്റ്റ് ചെയർമാൻ ഡോ.വി.വി. പ്യാരിലാൽ അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ അനുപമ രാജേഷ്,കാമ്പസ് ഡയറക്ടർ അഡ്വ.ജി.രാജേഷ് എന്നിവർ സംസാരിക്കും. രണ്ടു വയസു മുതൽ 5 വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. അത്യാധുനിക സൗകര്യങ്ങളുടേയും സജ്ജീകരണങ്ങളുടേയും സഹായത്തോടെ കുട്ടികൾക്ക് ആവശ്യമായ ഗൃഹാന്തരീക്ഷം സൃഷ്ടച്ചു കൊണ്ടാണ് ഫസ്റ്റ് ഫ്രണ്ടിന്റെ പ്രവർത്തനമെന്ന് അധികൃതർ പറഞ്ഞു.