ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ പല ഡിപ്പാർട്ട്മെന്റുകളിലെയും ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. ഗ്യാസ്ട്രോ, ന്യൂറോ വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയാണ്. വിഭാഗത്തിൽ ആകെ അനുവദിച്ചിട്ടുള്ള 3 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. ന്യൂറോളജി വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള 4 തസ്തികകളിൽ 3 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്നും കത്തിൽ വേണുഗോപാൽ ചൂണ്ടിക്കാട്ടി.മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അപര്യാപ്ത ജില്ലയിലെ തന്നെ ആരോഗ്യരംഗത്തെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിന് നടപടി കൈക്കൊള്ളണമെന്ന് കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.