
അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതിയുടെ ജില്ലാ കൺവൻഷനും കലാകാരന്മാരുടെ സംഗമവും നടത്തി. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കലാസമിതി ജില്ലാ പ്രസിഡൻ്റ് അലിയാർ എം മാക്കിയിൽ അദ്ധ്യക്ഷനായി . കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ രാകേഷ്,പി .ജി. സൈറസ്, കേന്ദ്രകലാ സമിതി ജില്ലാ സെക്രട്ടറി എച്ച്. സുബൈർ,സുധർമ്മ ഭുവനചന്ദ്രൻ. പ്രദീപ് പാണ്ടനാട്,ജോബ് ജോസഫ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് സോപാന സംഗീതം ,ഭരതനാട്യം, ഡാൻസ് ഫ്യൂഷൻ. തിരുവാതിര എന്നീ വിവിധ കലാപരിപാടികളും അരങ്ങേറി.