ആലപ്പുഴ: കേരളാ സ്റ്റേറ്റ് പെൻഷണേഴ്‌സ് സംഘ് അമ്പലപ്പുഴ താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ആർ.മേഹനദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ഡി.അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന സമതി അംഗം എ.കാശ് മുഖ്യ പ്രഭാഷണവും ഭാരതിയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. എസ്. ഉമാദേവി മുഖ്യ സന്ദേശവും നൽകി.അമ്പലപ്പുഴ താലൂക്ക് കൺവീനറായി മനോജ് കൃഷ്ണനേയും ജോയിന്റ് കൺവീനറായി ആർ.ഹരിയും ഉൾപ്പടെ ഏഴ് അംഗ സമതിയേയും തിരഞ്ഞെടുത്തു. എസ്.എസ്. ശ്രീകുമാർ, കെ.ജി.നന്ദനൻ, ആർ.ഹരി, എം.ജി.മുരളീധരൻ, കെ.കെ.മണിയൻ, കെ.ആർ.വേണു തുടങ്ങിയവർ സംസാരിച്ചു