ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് കേരളോത്സവം 28, 29, 29 തീയതികളിൽ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി സിനിമോൾ സാംസൺ(ചെയർപേഴ്സൺ), നിബു എസ്.പത്മം(വൈസ് ചെയർമാൻ),പി. ഷിബു(ജനറൽ കൺവീനർ),ആർ.സന്തോഷ്(ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.15നും 40നും ഇടയിൽ പ്രായക്കാർക്ക് പങ്കെടുക്കാം. www.keralotsavam.com ൽ ഓൺലൈനിലും ഓഫീസിൽ നേരിട്ടും 24 വൈകിട്ട് അഞ്ചുവരെ രജിസ്‌ട്രേഷൻ നടത്താം.